ഗാന്ധി ചിത്രരചനാ മത്സരം

Sun 04 Oct 2026 12:59 AM IST
gandhi

കൊച്ചി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ഓഫീസും സംയുക്തമായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എൽ.പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് മൂന്ന് പേർക്ക് വീതം സമ്മാനം നൽകും. വാട്ടർ കളറിൽ വരച്ച ചിത്രങ്ങൾ സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥിയുടെ പേര്, ഫോൺ നമ്പർ എന്നിവ സഹിതം ഈമാസം ഏഴിന് മുമ്പായി

8289820860 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യണം. 9ന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്യും.

MORE NEWS
എം.ഇ.എസിൽ രക്തദാന ക്യാമ്പ്
ടി.സി. പ്രേംകുമാറിന് അവാർഡ്
'കുട്ടികളിൽ ജിജ്ഞാസ ഉണർത്തണം"
ആളിക്കത്തുന്നു ആമവിളക്ക് വിവാദം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.