'കുട്ടികളിൽ ജിജ്ഞാസ ഉണർത്തണം"

Sun 04 Oct 2026 12:59 AM IST
amala
അമല അക്കിനേനി

കൊച്ചി: കുട്ടികളിൽ ജിജ്ഞാസ ഉണർത്താൻ അദ്ധ്യാപകൻ ശ്രദ്ധിക്കണമെന്നും പഠിക്കാത്തവരെന്നോ ബുദ്ധി കുറഞ്ഞവരെന്നോ അവരെ മുദ്രകുത്തരുതെന്നും സിനിമാതാരവും സാമൂഹ്യ പ്രവർത്തകയുമായ അമല അക്കിനേനി. കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ കോംപ്ലക്‌സസിന്റെ 17-ാമത് സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. എ.ഐ ഫലപ്രദമായ ഒരു ടീച്ചിംഗ് ടൂളായി ഉപയോഗിക്കണം. എ.ഐക്കും തെറ്റുകൾ സംഭവിക്കാമെന്നതിനാൽ അന്ധമായി ആശ്രയിക്കരുതെന്നും അവർ പറഞ്ഞു. ഡോ. മുരളി തുമ്മാരുകുടിയും പ്രത്യേക സെഷനിൽ സംസാരിച്ചു. സി.കെ.എസ്.സി വൈസ് പ്രസിഡന്റ് മണി യോഹന്നാൻ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി സി.സി. അനീഷ്‌കുമാർ, ലത പ്രകാശ്, ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

MORE NEWS
എം.ഇ.എസിൽ രക്തദാന ക്യാമ്പ്
ടി.സി. പ്രേംകുമാറിന് അവാർഡ്
ഗാന്ധി ചിത്രരചനാ മത്സരം
ആളിക്കത്തുന്നു ആമവിളക്ക് വിവാദം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.