എം.ഡി.എം.എയും 15 ലക്ഷവുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ

Sun 04 Oct 2026 03:32 AM IST
padam

കൊച്ചി: 38.13 ഗ്രാം എം.ഡി.എം.എയുമായി ഫാഷൻ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ. നായരാണ് (34) എറണാകുളം എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. കാക്കനാട്‌ വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന കാർ പരിശോധിക്കുകയായിരുന്നു. കാറിൽ നിന്ന് 15 ലക്ഷത്തിലധികം ര‍ൂപയും കണ്ടെടുത്തു. പിടിയിലാകുമ്പോൾ അരുൺ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ സിനിമാ മേഖലയിലെ മയക്കുമരുന്ന്‌ ഇടപാടുകൾ കണ്ടെത്തിയതായും അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു. കൂടുതൽ അറസ്‌റ്റുണ്ടായേക്കും. ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കുമാണ്‌ ഇയാൾ പ്രധാനമായും മയക്കുമരുന്ന്‌ വിറ്റിരുന്നത്‌.

കോഴിക്കോട്‌ സ്വദേശി ഉബൈദാണ് ഇയാൾക്ക്‌ മയക്കുമരുന്ന്‌ എത്തിച്ചുകൊടുത്തിരുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്. കാക്കനാടുള്ള ആഡംബര ഹോട്ടലിലായിരുന്നു താമസം. ഡൽഹിയിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന എം.ഡി.എം.എ ഗ്രാമിന്‌ 3000 രൂപയ്‌ക്കാണ്‌ വിറ്റിരുന്നത്‌. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും അന്വേഷിക്കും.

എറണാകുളം എക്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്‌. കണ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അരുണിനെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE NEWS
'ഗ്യാനേഷ് കുമാറിന് ഇലക്ഷൻ കമ്മീഷന്റെ തലപ്പത്ത് തുടരാൻ അർഹതയില്ല'; കെഎസ്‌ടിപി അഴിമതിയിൽ തുറന്നടിച്ച് മലയിൻകീഴ് വേണുഗോപാൽ
ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനഃരന്വേഷണം; 2007ലെ ഫയൽ വീണ്ടും തുറക്കും, നിർദേശം നൽകി രമേശ് ചെന്നിത്തല
പി.കെ.സുന്ദരേശൻ
തലസ്ഥാന നഗരസഭയിൽ കലഹനാടകം,​ രാജിയിൽ തൂങ്ങി ശ്രീലേഖ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.