ഒത്തുതീർപ്പ് ചർച്ച വിജയം; ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും, ബിജെപിക്ക് ആശ്വാസം

Sun 04 Oct 2026 10:42 AM IST
r-sreelekha
ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ച തീരുമാനം ആർ ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന. നേതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപ്പറേഷനുമായുള്ള തർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രീലേഖയെ ബോദ്ധ്യപ്പെടുത്താനായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

രാജി തീരുമാനം അറിയിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ ഭരണം നിലനിറുത്താൻ ആളെണ്ണം തികയ്ക്കാൻ പെടാപ്പാട് നടത്തുന്ന ബി.ജെ.പിയെ ഞെട്ടിച്ചാണ് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ രാജി നീക്കം നടത്തിയത്. ഭരണം കൂടുതൽ മെച്ചപ്പെടുത്താൻ സെപ്തംബർ 25,26,27 തീയതികളിൽ കോവളത്ത് പാർട്ടി കൗൺസിലർമാർക്ക് നടത്തിയ സ്റ്റഡി ക്ളാസിൽ ആദ്യവസാനം പങ്കെടുത്തയാളാണ് ശ്രീലേഖ. എന്നാൽ ക്ളാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ രാജിക്കത്ത് മേയർ വി.വി.രാജേഷിന് അയച്ചുകൊടുത്തത് പാർട്ടി നേതൃത്വത്തേയും മേയറേയും അമ്പരപ്പിച്ചു.

പ്രതിപക്ഷത്തിന്റെ വീര്യം കുറയ്ക്കാൻ സി.പി.എമ്മിന്റെ തൃക്കണ്ണാപുരം കൗൺസിലർക്കെതിരെ ബി.ജെ.പി പുതിയ പോർമുഖം തുറന്നതിന് തൊട്ടുപിന്നാലെയാണ് ശ്രീലേഖ വെടിപൊട്ടിച്ചത്. ശ്രീലേഖ രാജി തീരുമാനവുമായി മുന്നോട്ട് പോയാൽ നഗരഭരണം പ്രതിസന്ധിയിലാകും. നിയമം അനുസരിച്ച് നഗരസഭാസെക്രട്ടറിക്കാണ് കൗൺസിലർമാർ രാജിനൽകേണ്ടത്. സെക്രട്ടറി അത് സംസ്ഥാന ഇലക്ഷൻ കമ്മിഷന് അയയ്ക്കും. അതോടെ രാജി പ്രാബല്യത്തിൽ വരും. പിന്നീട് ഈ വാർഡിലെ ഒഴിവുനികത്താൻ ഇലക്ഷൻ കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് നടത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടുമുന്നണികളേയും പരാജയപ്പെടുത്തി വാർഡ് നിലനിറുത്താൻ ബി.ജെ.പിക്ക് ഏറെ പ്രയാസപ്പെടേണ്ടിവരും

MORE NEWS
ശബരിമല സീസണിൽ സ്വകാര്യ ബസ് ഇറക്കാൻ കെഎസ്ആർടിസി; പ്രിയദർശിനി സർവീസ് നിർത്തും
'ഗ്യാനേഷ് കുമാറിന് ഇലക്ഷൻ കമ്മീഷന്റെ തലപ്പത്ത് തുടരാൻ അർഹതയില്ല'; കെഎസ്‌ടിപി അഴിമതിയിൽ തുറന്നടിച്ച് മലയിൻകീഴ് വേണുഗോപാൽ
ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനഃരന്വേഷണം; 2007ലെ ഫയൽ വീണ്ടും തുറക്കും, നിർദേശം നൽകി രമേശ് ചെന്നിത്തല
എം.ഡി.എം.എയും 15 ലക്ഷവുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.