കൊശമറ്റം ഫിനാൻസിന് A+ ക്രെഡിറ്റ് റേറ്റിംഗ്

Sun 18 Oct 2026 12:04 AM IST
kosa

വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്

കോട്ടയം: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് A+ ആയി ഉയർത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്. ആയിരത്തിലധികം ശാഖകളിലൂടെ സ്വർണപ്പണയ വായ്പാ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വളർച്ചാ പദ്ധതികൾക്ക് റേറ്റിംഗ് നേട്ടം കരുത്താകുമെന്ന് കമ്പനി അറിയിച്ചു.

അടുത്ത ഘട്ടത്തിൽ ബിസിനസ് 12,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാൻ പറഞ്ഞു. ശാഖകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ, സുസ്ഥിര വളർച്ച എന്നിവയ്ക്ക് മുൻഗണന നൽകും. മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാരംഭ ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള സാദ്ധ്യതകളും പരിഗണിക്കുന്നുണ്ട്.

ദീർഘകാല സാമ്പത്തിക ബാധ്യതകൾ സമയബന്ധിതമായി തിരിച്ചടയ്ക്കാനുള്ള ശേഷിയെക്കുറിച്ചുള്ള റേറ്റിംഗ് ഏജൻസിയുടെ വിലയിരുത്തലാണ് ക്രെഡിറ്റ് റേറ്റിംഗ്. A+ എന്നത് A വിഭാഗത്തിലെ താരതമ്യേന ഉയർന്ന റേറ്റിംഗാണ്. കമ്പനിയുടെ വളർച്ചയ്ക്കും ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും വിശ്വാസത്തിനും ഈ നേട്ടം പ്രചോദനമാകുമെന്ന് മാത്യു കെ. ചെറിയാൻ പറഞ്ഞു.

MORE NEWS
എൽ.ഐ.സി ഏജന്റുമാരുടെ കമ്മിഷൻ കുറയ്ക്കരുത്
സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ൾ​ക്ക് ​ലാ​ഭ​മഴ
യെസ് ബാങ്കിന് മൂലധന വെല്ലുവിളി
ജിയോ ഐപിഒയ്ക്ക് 2.5 ലക്ഷം കോടി പ്രാഥമിക താത്പര്യം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.