യെസ് ബാങ്കിന് മൂലധന വെല്ലുവിളി

Sun 18 Oct 2026 12:06 AM IST
yes-bank

കൊച്ചി: ആറ് വർഷം മുൻപുള്ള പുന:സംഘടനയ്ക്കിടെ എഴുതിത്തള്ളിയ 8,416 കോടി മൂല്യമുള്ള അധിക ടിയർ 1(എ.ടി -1) ബോണ്ടുകൾ പുന:സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യെസ് ബാങ്ക് ഓഹരികൾ 17 ശതമാനത്തിന് അടുത്ത് ഇടിഞ്ഞിരുന്നു.

ബോണ്ടുകൾ പുനഃസ്ഥാപിക്കുന്നത് കോർ മൂലധന അനുപാതത്തിൽ 250 ബേസിസ് പോയിന്റിന്റെ കുറവുണ്ടാക്കുമെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗിനെ വിധി ബാധിക്കില്ലെന്ന് വിലയിരുത്തി. 2028 മാർച്ച് വരെ ബാങ്കിന്റെ റിസ്ക്-അഡ്‌ജസ്റ്റഡ് മൂലധന അനുപാതം 8–8.5 ശതമാനത്തിൽ തുടരുമെന്നും ഏജൻസി പ്രതീക്ഷിക്കുന്നു.

എ.ടി.-1 ബോണ്ടുകളുടെ എഴുതിത്തള്ളൽ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ബാങ്കിന്റെ ഭാവി ലാഭത്തെയും മൂലധന വളർച്ചയെയും ബാധിക്കാമെന്ന ആശങ്ക വിപണിയിൽ ശക്തമാണ്. അതേസമയം രണ്ടാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 65 ശതമാനം ഉയർന്ന് 1,080 കോടി രൂപയായി.

MORE NEWS
എൽ.ഐ.സി ഏജന്റുമാരുടെ കമ്മിഷൻ കുറയ്ക്കരുത്
സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ൾ​ക്ക് ​ലാ​ഭ​മഴ
ജിയോ ഐപിഒയ്ക്ക് 2.5 ലക്ഷം കോടി പ്രാഥമിക താത്പര്യം
കൊശമറ്റം ഫിനാൻസിന് A+ ക്രെഡിറ്റ് റേറ്റിംഗ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.