എൽ.ഐ.സി ഏജന്റുമാരുടെ കമ്മിഷൻ കുറയ്ക്കരുത്

Sun 18 Oct 2026 12:09 AM IST
lic

ഇൻഷ്വറൻസ് വ്യാപനത്തെ ബാധിക്കുമെന്ന് ഏജന്റ്സ് ഫെഡറേഷൻ

കൊച്ചി: എൽ.ഐ.സി ഏജന്റുമാരുടെ കമ്മിഷൻ വീണ്ടും കുറയ്ക്കാനുള്ള നീക്കം ഇൻഷ്വറൻസ് വ്യാപനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ തോന്നയ്ക്കൽ രാമചന്ദ്രൻ പറഞ്ഞു. 2023ൽ പോളിസികൾ പരിഷ്കരിച്ചപ്പോൾ ഫസ്റ്റ് ഇയർ കമ്മിഷനിൽ ഏഴ് ശതമാനം കുറവു വരുത്തിയെന്നും ഏജന്റുമാർക്ക് ഇപ്പോഴും കുറഞ്ഞ കമ്മിഷനാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഐ.സിയുടെ പ്രധാന പോളിസികളിൽ 15 ശതമാനത്തിൽ താഴെയാണ് കമ്മിഷനെന്നും പോളിസി കാലാവധി പൂർത്തിയാകുമ്പോൾ ഏജന്റിന് ലഭിക്കുന്ന ശരാശരി കമ്മിഷൻ 7.5 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല ഏജന്റുമാരും ഉപഭോക്താക്കളിൽനിന്ന് പ്രീമിയം ശേഖരിച്ച് അടയ്ക്കുന്ന ജോലിയും നിർവഹിക്കുന്നുണ്ട്. കുറഞ്ഞ കമ്മിഷൻ അവരുടെ ഉപജീവനത്തെ ബാധിക്കുകയാണ്.

1956ൽ അഞ്ച് കോടി രൂപയുടെ പ്രവർത്തനമൂലധനവുമായി ആരംഭിച്ച എൽ.ഐ.സി. ഇന്ന് 59 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി വളർന്നതിൽ ഏജന്റുമാരുടെ പങ്ക് നിർണായകമാണെങ്കിലും അതിനനുസൃതമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇൻഷ്വറൻസ് വ്യാപനം ശക്തമാക്കുന്നതിന് ഏജന്റുമാരുടെ കമ്മിഷൻ കുറയ്ക്കുന്നതിനു പകരം അവരുടെ വരുമാനവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു.

MORE NEWS
സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ൾ​ക്ക് ​ലാ​ഭ​മഴ
യെസ് ബാങ്കിന് മൂലധന വെല്ലുവിളി
ജിയോ ഐപിഒയ്ക്ക് 2.5 ലക്ഷം കോടി പ്രാഥമിക താത്പര്യം
കൊശമറ്റം ഫിനാൻസിന് A+ ക്രെഡിറ്റ് റേറ്റിംഗ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.