സി.പി.എം ആഭ്യന്തര പരാതി പരിഹാര സമിതി വിപുലീകരിച്ചു   ടി.എൻ.സീമ അദ്ധ്യക്ഷ

Mon 26 Oct 2026 01:00 AM IST
aa

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഘടകത്തിൽ ടി.എൻ.സീമ അദ്ധ്യക്ഷയായി ആഭ്യന്തര പരാതി പരിഹാര സമിതി വിപുലീകരിച്ചു. അഞ്ചംഗ സമിതിയാണ് പാർട്ടി നേതാക്കൾക്ക് എതിരായ സ്ത്രീ അധിക്ഷേപ പരാതികൾ പരിശോധിക്കുക.എം.വിജയകുമാർ, എൻ.ചന്ദ്രൻ, പി.കെ സൈനബ, ടി.ഗീനാകുമാരി എന്നിവരാണ് മറ്റംഗങ്ങൾ.പുറത്തുനിന്നുള്ള നിയമവിദഗ്ധയായിട്ടാണ് ടി.ഗീനാകുമാരിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രകമ്മിറ്റി നിർദ്ദേശ പ്രകാരമാണ് ഐ.സി.സി വിപുലീകരിച്ചത്.

ടി.എൻ.സീമയുടെ നേതൃത്വത്തിൽ മുമ്പ് പരാതി പരിഹാര സമിതിയുണ്ടായിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബിയാണ് സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചത്. പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറാൻ ഇടയായ സാഹചര്യത്തിലായിരുന്നു നിർദ്ദേശം.

നേതാക്കൾക്കെതിരെ ഉയരുന്ന പരാതികൾ ബന്ധപ്പെട്ട ഘടകങ്ങൾ പരിശോധിക്കുന്നതായിരുന്നു രീതി പൂർണമായും അവസാനിപ്പിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെയുള്ള പരാതികൾ സംസ്ഥാന തലത്തിലുള്ള ഐ.സി.സിയും സംസ്ഥാന തല നേതാക്കൾക്കെതിരായ പരാതികൾ അഖിലേന്ത്യാ തലത്തിലുള്ള ഐ.സി.സിയും കൈകാര്യം ചെയ്യും. ആഭ്യന്തര പരാതി പരിഹാര സമിതികൾ എടുക്കുന്ന തീരുമാനം ബന്ധപ്പെട്ട ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. പൊതുജനങ്ങളെ അറിയിക്കില്ല.

ജില്ലാ ഘടകങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കും. ഐ.സി.സി പാർട്ടി ഘടകങ്ങളിൽ അവശ്യ സംവിധാനമായി മാറ്റണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശിക്കുന്നത്. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയൽ നിയമം വന്നപ്പോൾ സി.പി.എം ദേശീയ തലത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചിരുന്നു.

MORE NEWS
വടി കൊടുത്ത് വാങ്ങിയ അടി, രമ്യയുടെ മധുരഗാനം
നിലവിലെ പി.എസ്.സി ഭരണക്കാർ കുടുങ്ങും; മുൻ ഗവർണറുടെ ശുപാർശ സുപ്രീം കോടതിയിലേക്ക്
ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സുധീരനെതിരെ വ്യാജവാർത്ത: പൊലീസ് കേസെടുത്തു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.