
ആലുവ: എറണാകുളം റൂറൽ ജില്ലാ പൊലീസിന് കീഴിലുള്ള വിവിധ സ്റ്റേഷൻ പരിസരങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 310 വാഹനങ്ങൾ ഇ - ലേലം ചെയ്യും. നവംബർ അഞ്ചിന് രാവിലെ 11 മണി മുതൽ വൈകിട്ട് 4.30 വരെയാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് എം.എസ്.ടി.സിയുടെ വെബ് സൈറ്റ് ആയ www.mstcecommerce.com മുഖേന ബൈയർ ആയി രജിസ്റ്റർ ചെയ്യണം. ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ പരിശോധിക്കാൻ നവംബർ നാല് വരെ അവസരമുണ്ട്. ലേലത്തിന്റെ ഉത്തരവ് എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ https://ernakulamrural.keralapolice.gov.in/ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.