
കൊച്ചി: ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'ഇതാണ് ജന്തർ മന്തിർ' എന്ന മുദ്രാവാക്യമുയർത്തി എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റിലയിൽ നടന്ന രണ്ടുദിവസത്തെ രാപ്പകൽ സമരം സമാപിച്ചു. എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി ദിനേശ് ശ്രീരങ്കരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. അരവിന്ദാക്ഷൻ ദേശീയ പതാക ഉയർത്തിയാണ് രാപ്പകൽ സമരത്തിന് സമാപനം കുറിച്ചത്. ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറം അദ്ധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ, അഡ്വ.ഹരീഷ് വാസുദേവ്, കുക്കു പരമേശ്വരൻ, ബിജിബാൽ, സോഹൻ സീനുലാൽ, ഷാലൻ വള്ളുവശേരി, തുടങ്ങിയവർ സംസാരിച്ചു.