
തിരുവനന്തപുരം: കെ.പി.സി.സിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്കു അക്ബർ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. സുധീരൻ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. വ്യാജ വാർത്ത ഫാൻസ് ഒഫ് കൈരളി ടി.വി എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തത്.