
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.29ന് രാവിലെ 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ സി.പി.ജോൺ,കെ.മുരളീധരൻ, എ.പി.അനിൽകുമാർ, കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ.പ്രമോജ്ശങ്കർ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും, മന്ത്രി പി.സി.വിഷ്ണുനാഥ്, അടൂർ പ്രകാശ് എം.പി, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിക്കും.പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ളവ കാരണം കെ.എസ്.ആർ.ടി.സിക്ക് വരുമാന വർദ്ധനവുണ്ടായെന്നും എം.വിൻസെന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.എസ്.ടി.വർക്കേഴ്സ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.അജയകുമാർ, സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.