
ഇലഞ്ഞി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സിസ്റ്റത്തിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയ മലയാളി വിദ്യാർത്ഥിക്ക് നാസയുടെ ഔദ്യോഗിക പ്രശംസ. എറണാകുളം വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥിയായ ആകാശ് പ്രകാശാണ് നാസയുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമായത്. നാസയുടെ സിസ്റ്റത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന സുരക്ഷാ പോരായ്മ കണ്ടെത്തിയ ആകാശ്, അത് പരിഹരിക്കുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് നാസ അധികൃതർക്ക് സമർപ്പിക്കുകയായിരുന്നു.