ദേവസ്വം ബോർഡിൽ വീണ്ടും സ്ഥലംമാറ്റ കോമഡി

പ്രത്യേക ലേഖകൻ | Tue 27 Oct 2026 01:48 AM IST
dewaswam

കൊച്ചി: ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഓഫീസ് ജോലികളിലേക്ക് മാറ്റരുതെന്നും മുമ്പ് മാറ്റപ്പെട്ടവരെ ഉടൻ തിരിച്ചയക്കണമെന്നും ഉത്തരവിറക്കിയ കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ കോൺഗ്രസ് നേതാവായ കഴകം ജീവനക്കാരനെ ദേവസ്വം ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി 22ന് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.

കൊച്ചിൻ ദേവസ്വം എംപ്ളോയീസ് കോൺഗ്രസിൽ നിന്ന് തെറ്റി രണ്ട് മാസം മുമ്പ് രൂപീകരിച്ച എംപ്ളോയീസ് സ്റ്റാഫ് കോൺ​ഗ്രസി​ന്റെ പ്രസിഡന്റ് ജിനുരാജ് കൊട്ടാരക്കരയ്ക്ക് വേണ്ടിയാണ് സ്വന്തം ഉത്തരവ് ചവറ്റുകുട്ടയിൽ തള്ളിയത്.

തൃശൂർ ഗ്രൂപ്പ് തായങ്കാവ് ദേവസ്വത്തിന് കീഴിലെ തൂവാനൂർ ക്ഷേത്രത്തിലെ കഴകം ജീവനക്കാരനാണ് ജിനുരാജ്. ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് വർക്കിംഗ് അറേഞ്ച്മെന്റിലാണ് സ്ഥലംമാറ്റം. ദേവസ്വം ബോർഡ് ഇടതുഭരണത്തിലാണെങ്കിലും പുതിയ സർക്കാർ നിയമിച്ച കമ്മിഷണർ കെ.ജെ. അജികുമാർ വഴിയാണ് ഇടപെടലുകൾ.

ജൂൺ എട്ടിലെ ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ നിന്ന്

• ക്ഷേത്രജോലിയിൽ നിന്ന് മാറ്റാൻ അപേക്ഷകർ കൂടുന്നു

• വർക്കിംഗ് അറേഞ്ച്മെന്റ് ബോർഡിന് നഷ്ടമുണ്ടാക്കും

• ചിലർക്ക് മാത്രം ഈ സൗകര്യം നൽകുന്നു

• ഓഫീസുകളിൽ ജോലിചെയ്യുന്ന ക്ഷേത്രം ജീവനക്കാരെ ഉടൻ തിരിച്ചയക്കണം

കോൺഗ്രസ് ബലപരീക്ഷണം

രണ്ടു കോൺഗ്രസ് യൂണിയനുകൾ തമ്മിലുള്ള ബലപരീക്ഷ ദേവസ്വം ഭരണത്തെ ബാധിച്ചുതുടങ്ങി. ഔദ്യോഗിക കോൺഗ്രസ് യൂണിയനായ ദേവസ്വം എംപ്ളോയീസ് കോൺഗ്രസ് നേതാക്കൾക്കാണ് ഇപ്പോൾ ക്ഷീണം. വകുപ്പുമന്ത്രിയുടെ ഓഫീസ് വഴിയാണത്രെ വിമതനേതാക്കൾ കാര്യങ്ങൾ നീക്കുന്നത്. മറുപക്ഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. ശക്തി തെളിയിക്കൽ രൂക്ഷമായാൽ കമ്മിഷണർ തെറിക്കാനും സാദ്ധ്യത ഉണ്ട്. എംപ്ളോയീസ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയുടെ ചുമതലകൾ വെട്ടിക്കുറച്ചും രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങളെ സ്ഥലംമാറ്റിയും ഇറങ്ങിയ ഉത്തരവിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വി​മത യൂണി​യ​ന്റെ നേതാവും ഗുരുതരമായ കൃത്യവിലോപങ്ങൾക്ക് നടപടികൾ നേരിട്ടിട്ടുള്ളയാളുമായ എം. രഞ്ജി​ത്തി​നെ ബോർഡ് ആസ്ഥാനത്തെ ജൂനി​യർ സൂപ്രണ്ട് (ജനറൽ) ആയും നി​യമി​ച്ചിരുന്നു.

MORE NEWS
ചെസ് ടൂർണമെന്റ് വിജയികൾ
വല്ലാർപാടം റെയിലിന് പുതുജീവൻ
ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ
ടൈ കേരള ലീഡർഷിപ്പ് ഫോറം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.