'മെനോപോസ് ക്ലിനിക്ക് '

Tue 27 Oct 2026 01:55 AM IST
hospital

അങ്കമാലി: അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ആർത്തവ വിരാമ ഘട്ടത്തിൽ പൂർണ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള ജീവിതശൈലി ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ 'സഖി' എന്ന് പേരിട്ടിരിക്കുന്ന 'മെനോപോസ് ക്ലിനിക്ക് ' പ്രവർത്തനമാരംഭിച്ചു. അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ മുഖ്യാതിഥിയായി. ഡോ. രമേഷ് കുമാർ ആർ, ഡോ. സജു സാമുവൽ ജേക്കബ് എന്നിവർ പങ്കെടുത്തു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 12 വരെയാണ് ക്ലിനിക്കിന്റെ സേവനം. ഡോ. എലിസബത്ത് ജേക്കബ്, ഡോ. മെഴ്സി സി.വി, ഡോ. ലേഖ കെ.എൽ, ഡോ. അഞ്ജന വേണുഗോപാലൻ, ഡോ. പൊന്നി എം.എസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം. ഫോൺ: 0484 7185000 / 85938 82299.

MORE NEWS
ചെസ് ടൂർണമെന്റ് വിജയികൾ
വല്ലാർപാടം റെയിലിന് പുതുജീവൻ
ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ
ടൈ കേരള ലീഡർഷിപ്പ് ഫോറം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.