ചെസ് ടൂർണമെന്റ് വിജയികൾ

Wed 28 Oct 2026 12:46 AM IST
chott

കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും തമ്മനം വിനോദം ചെസ് അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ ചോറ്റാനിക്കര അമ്പാടിമൂല മഹാത്മാ ഗാന്ധി പബ്ലിക് സ്കൂൾ ജേതാക്കളായി. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ രണ്ടും ചിറ്റൂർ എസ്.ബി.ഒ.എ. സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. വൈ.എം.സി.എ. പ്രസിഡന്റ് റെജി എ. ജോർജ്, ട്രഷറർ ഷോൺ ജെഫ് ക്രിസ്റ്റഫർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിനോദം ചെസ് അക്കാഡമി ഡയറക്ടർ കെ.എ. യൂനസ്, സ്പോർട്സ് ഗയിംസ് കമ്മിറ്റി ചെയർമാൻ മറ്റോ തോമസ്, മാത്തൻ വർഗീസ്, കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.

MORE NEWS
ഒരു സൈക്കിൾ കടത്തിന്റെ അന്വേഷണകഥ പൊലീസ് കണ്ടെത്തി പ്രതിയെ അല്ല,​ ഉടമയെ!
കൊച്ചി മെട്രോ രണ്ടാംഘട്ടം: വിദേശസംഘം സന്ദർശിച്ചു
വല്ലാർപാടം റെയിലിന് പുതുജീവൻ
ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.