
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ആറാമത് ബിരുദസമർപ്പണം ഇന്ന് എറണാകുളം ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. രാവിലെ 9.30ന് സർവകലാശാലയുടെ ചാൻസലറും ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷനുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. ഭരതനാട്യം നർത്തകി ഡോ. പത്മ സുബ്രഹ്മണ്യം ചടങ്ങിൽ മുഖ്യാതിഥിയാകും. ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചാൻസിലർ ഡോ. ഭൂഷൺ പട്‌വർധൻ വിശിഷ്ടാതിഥിയാകും. ചിന്മയ അന്തർദേശീയ കേന്ദ്രം പ്രസിഡന്റ് സ്വാമി അദ്വയാനന്ദ, സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. മനോജ് കുമാർ അറോറ തുടങ്ങിയവർ പങ്കെടുക്കും.