
കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവത്കരണ കാർട്ടൂൺ മത്സരം സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ എം.പി. അശ്വതി റാം (കണ്ണൂർ), നിവേദ്വി മേനോൻ (എറണാകുളം), അബിൻ സുരേഷ് (ആലപ്പുഴ), സീനിയർ വിഭാഗത്തിൽ എറണാകുളം സ്വദേശികളായ ഇഷാൻ ഗോകുൽ, പ്രണതി നാഗേഷ് , ഐ.ടി. ആൻപ്രിയ എന്നിവർ ജേതാക്കളായി. എറണാകുളം കലൂർ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് അദ്ധ്യക്ഷത വഹിച്ചു.