
കൊച്ചി: കേരളത്തിന്റെ സംരംഭകത്വ ആവാസവ്യവസ്ഥ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണെന്ന് സെലസ്റ്റ ക്യാപ്പിറ്റൽ ചെയർമാനും കെ.പി.എം.ജിയുടെ മുൻ ചെയർമാനുമായ അരുൺകുമാർ പറഞ്ഞു. ഗ്രാൻഡ് ഹയാത്തിൽ ടൈ കേരള സംഘടിപ്പിച്ച ടൈ കേരള ലീഡർഷിപ്പ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് ചർച്ച നിയന്ത്രിച്ചു. ടൈ കേരള മുൻ പ്രസിഡന്റ് ശിവദാസ് ബി. മേനോൻ, കേരള ഏയ്ഞ്ചൽ നെറ്റ്‌വർക്ക് പ്രസിഡന്റ് രവീന്ദ്രനാഥ് കാമത്ത്, അഗ്രിക്കോൺ ചെയർമാൻ റോഷൻ കൈനാടി എന്നിവരും സംസാരിച്ചു.