നിങ്ങൾ രോഗിയാണോ അല്ലയോ എന്ന് എളുപ്പത്തിൽ അറിയാം, വെള്ളം എപ്പോൾ എങ്ങനെ കുടിക്കുന്നു എന്നുമാത്രം ശ്രദ്ധിച്ചാൽ മതി

Thu 22 Sep 2022 04:08 PM IST
water

നമ്മുടെ ജീവൻ നിലനിറുത്തുന്നതിന് വെള്ളത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ഒരാൾക്ക് ഭക്ഷണമില്ലാതെ ആഴ്ചകളോളം കഴിയാനാവും. എന്നാൽ വെള്ളമില്ലാതെ കഴിയാനാവുന്നത് ദിവസങ്ങൾ മാത്രമായിരിക്കും. അത്രയ്ക്കാണ് വെള്ളത്തിന്റെ സ്ഥാനം. ഇത്രയൊക്കെ പ്രാധാന്യം ഉണ്ടെങ്കിലും കൂടുതൽപ്പേരും ആവശ്യത്തിന് വെള്ളംകുടിക്കാറില്ല എന്നതാണ് വാസ്തവം. കുടിക്കുന്നവർ തന്നെ തെറ്റായ രീതിയിലായിരിക്കും അതുചെയ്യുക. വെള്ളംകുടിയുടെ കാര്യത്തിൽ നമ്മൾ പതിവാക്കിയിരിക്കുന്ന ചില തെറ്റായ ശീലങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ഭക്ഷണത്തിന് തൊട്ടുമുമ്പോ,ഭക്ഷണത്തിനാെപ്പമോ, ഭക്ഷണം കഴിഞ്ഞ ഉടനെയോ ഒരിക്കലും വെള്ളം കുടിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കും. അതുമാത്രമല്ല ശരീരത്തിൽ വിഷാംശങ്ങൾ അടിഞ്ഞുകൂടുന്നതിനും ഇടയാക്കും. നാം കഴിക്കുന്ന ആഹാരത്തെ ദഹിക്കാൻ സഹായിക്കുന്നത് ആമാശത്തിലുള്ള ആസിഡുകളാണല്ലോ, ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിഞ്ഞയുടനെയോ വെള്ളം കുടിക്കുന്നത് ഈ ആസിഡുകളെ നേർപ്പിക്കും. അതോടെ ആഹാരം ശരിയായ രീതിയിൽ ദഹിക്കാതിരിക്കുകയും ആഹാരത്തിൽ നിന്ന് വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

കഴിക്കുന്ന ഭക്ഷണം വെള്ളത്തിന്റെ ആവശ്യകതയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് ഫൈബർ സ്വാഭാവികമായും വെള്ളം വലിച്ചെടുക്കുന്നു. സാലഡ് കഴിച്ചതിന് ശേഷം കൂടുതൽ ദാഹം അനുഭവപ്പെടുന്നതായി തോന്നാറില്ലേ. അതിന് കാരണം ഇതാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുമ്പോൾ മികച്ച ദഹനത്തിന് വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുന്നതിന് മുപ്പതുമിനിട്ട് മുമ്പോ കഴിച്ചശേഷം മുപ്പതുമിനിട്ട് കഴിഞ്ഞോ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഉറക്കമുണർന്ന ഉടൻ ചൂടാക്കി തണുപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് ആന്തരിക അവയവങ്ങളെ സജീവമാക്കുന്നതിനൊപ്പം വിസർജനത്തെ പ്രശ്നരഹിതമാക്കുകയും ചെയ്യും. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്തുക്കളെ നീക്കംചെയ്യാനും ഇത് സഹായിക്കും. കുളിക്കുന്നതിന് മുമ്പ് ഒരുഗ്ളാസ് വെള്ളംകുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും എന്നും വിദഗദ്ധർ പറയുന്നു.

ഒരാൾക്ക് ഒരുദിവസം മൂന്നുലിറ്ററോളം വെള്ളം ആവശ്യമുണ്ട്. പലരും ഇതിനെക്കാൾ കൂടുതൽ വെള്ളം കുടിക്കാറുണ്ട്. പക്ഷേ, ശരിയായ രീതിയിലല്ലാത്തതിനാൽ ഇവർക്ക് അതിന്റെ പ്രയോജനം ലഭിക്കാറില്ല എന്നുമാത്രം. ഒരുമിച്ചാണ് ഇവർ വെള്ളം കുടിക്കുന്നത്. ഇടവിട്ട് ഇടവിട്ടാണ് വെള്ളം കുടിക്കേണ്ടത്. അതായത് ഒന്നോരണ്ടോ കവിളിൽ കൂടുതൽ ഒരിക്കലും കുടിക്കരുത്. ഒരിക്കൽ കുടിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുശേഷമേ പിന്നീട് കുടിക്കാവൂ. മൂന്നുമണിക്കൂറെങ്കിലും എടുത്തുമാത്രമേ ഒരു ലിറ്റർ വെള്ളം കുടിച്ചുതീർക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

MORE NEWS
പ്രണയം അവസാനിപ്പിച്ച ശേഷം എക്‌സുമായി സംസാരിക്കുന്നത് തുടരണോ? അതില്‍ ചില റിസ്‌ക് എലമെന്റ്‌സ് ഉണ്ട്
എത്ര കഴിക്കുന്നുവോ അത്രയും നല്ലത്, ശീലമാക്കാം ഈ മീന്‍ ദിവസവും
ഈ സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കരുത്, ജീവന് പോലും ആപത്ത് സംഭവിക്കാം
കുറുകി നടക്കുന്ന പ്രാവ് അത്ര പാവത്താനല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസകോശത്തിനുണ്ടാകുക വലിയ പ്രശ്‌നങ്ങൾ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.