യു ഡി എഫ് പരിപാടിക്ക് എത്തിയപ്പോൾ വേദിയിൽ പേരിന് പോലും ഒരു സ്ത്രീയില്ല; ഭയം തോന്നുന്നുവെന്ന് രാഹുൽ ഗാന്ധി

Tue 21 Mar 2023 11:41 AM IST
rahul-gandhi

കോഴിക്കോട്: യുഡിഎഫ് കൺവെൻഷൻ വേദിയിൽ ഒരു വനിത പോലും ഇല്ലാതിരുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ജനസംഖ്യയിൽ അമ്പത് ശതമാനത്തിലധികവും സ്ത്രീകളാണെന്നും സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയിലൂടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ വീഡിയോ വേദിയിൽ ഒരുക്കിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിനിടെ വീഡിയോ കാണാനായി പിന്നിലേയ്ക്ക് തിരിഞ്ഞപ്പോഴാണ് വേദിയിൽ സ്ത്രീ പ്രാതിനിധ്യമില്ലെന്ന് അദ്ദേഹം അറിയുന്നത്. ഈ സമയം ഇരുപതോളംപേർ വേദിയിലുണ്ടായിരുന്നു.

'രാജ്യത്ത് അമ്പത് ശതമാനത്തിലധികവും സ്ത്രീകളാണ്. അത്രയും വേണമെന്ന് ഞാൻ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും സ്ത്രീകൾക്ക് ഈ വേദിയിൽ അവസരം നൽകണമായിരുന്നു.'- രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ സദസ്സിലിരുന്ന വനിതാ പ്രവർത്തകർ കൈയടിച്ചും ജയ് വിളിച്ചും രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി. ഇതോടെ വേദിയിലും സദസ്സിലും ആകെ ചിരി പടർന്നു.

MORE NEWS
പർദ്ദയണിഞ്ഞ് വന്ന മകളെ ദൂരെ നിന്നേ തിരിച്ചറിയാനായി; മമ്മീയെന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചെന്ന് നിമിഷപ്രിയയുടെ അമ്മ
വരാനിരിക്കുന്നത് നാശത്തിന്റെ കാലം; കേരളത്തിലെ വ്യാപാരികൾ ചെയ്യുന്നത് ഇതാണ്, കണക്കുകൾ പുറത്ത്
രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ  ജാമ്യാപേക്ഷ  ഹൈക്കോടതി  ഇന്ന്  പരിഗണിക്കും
കരുവന്നൂർ തട്ടിപ്പ്; എംഎം വർഗീസിന് വീണ്ടും ഇഡിയുടെ നോട്ടീസ്, ഈ മാസം 29ന് ഹാജരാകാൻ നിർദ്ദേശം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.