സിനിമ മോശമാണെന്ന് പറഞ്ഞതിന് അഞ്ചാറ്‌ പേര് വന്ന് അടിച്ചു, ഇനി റിവ്യൂ പറയില്ല; പ്രതികരണവുമായി സന്തോഷ് വർക്കി

Sat 03 Jun 2023 12:46 PM IST
santhosh

'വിത്തിൻ സെക്കൻഡ്സ്' എന്ന ചിത്രത്തിന് മോശം റിവ്യൂ നൽകിയതിന് ആളുകൾ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് വർക്കി. മുപ്പത്തിയഞ്ച് മിനിട്ട് മാത്രമാണ് സിനിമ കണ്ടതെന്നും ഇഷ്ടപ്പെടാത്തതിനാൽ ഇറങ്ങിപ്പോകുകയായിരുന്നെന്നും ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പറഞ്ഞു.


'ഞാൻ നടന്നുപോയപ്പോൾ എന്നെ വിളിച്ചുനിർത്തി റിവ്യൂ ചെയ്യിപ്പിച്ചതാണ്. പുള്ളി ഇതിനുമുൻപ് പല വീഡിയോയുമെടുത്ത് കാശാക്കിയിട്ടുണ്ട്, അറിയോ. ഞാൻ പടം അര മണിക്കൂർ കണ്ടു. പടം ഇഷ്ടപ്പെടാത്തതുകൊണ്ട് ഇറങ്ങിപ്പോയി. അപ്പോൾ പുള്ളി എന്നെ വിളിച്ചുകൊണ്ടുപോയി ചെയ്യിപ്പിച്ചതാണ്. ഇങ്ങനെ കൊടുക്കുന്നത് ശരിയല്ല, പ്രശ്നമാകുമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞതാണ്. അയാളോട് നോ പറയാൻ പറ്റിയില്ല. എനിക്ക് ജീവിതത്തിൽ നോ പറയാൻ ബുദ്ധിമുട്ടാണ്.

അതുവരെ കണ്ടതിൽവച്ച് പടം മോശമാണെന്ന് ഞാൻ പറഞ്ഞു. എന്നെ തല്ലുകൊള്ളിച്ചു. എന്റെ അവസ്ഥയെന്തായിരിക്കും. എന്തൊക്കെയാ കാണിച്ചത്. നിങ്ങൾ മീഡിയക്കാർ എന്തെങ്കിലും ചെയ്‌തോ. അതും എടുത്തോണ്ടിരിക്കുകയല്ലേ. അഞ്ചാറ് പേര് വന്ന് അടിക്കുകയായിരുന്നു. റിവ്യൂ പറയാൻ പറ്റില്ലെന്ന് പറഞ്ഞാൽ എന്ത് അവസ്ഥയാണ്. പരാതി കൊടുക്കുന്നില്ല. കോടതിയുടെ പിറകെ നടക്കാൻ എനിക്ക് വയ്യ.

'ഇതെന്റെ അവസാന റിവ്യൂ ആണ്. ഇനി റിവ്യൂ പറയില്ല. മുമ്പും പോസിറ്റീവും നെഗറ്റീവും പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും മുന്നിൽ ഞാൻ മോശക്കാരനായി. മരിച്ചുപോയ അച്ഛന്റെ മുന്നിൽ പരിഹാസ കഥാപാത്രമായി. യൂട്യൂബേഴ്സാണ് എന്നെ ആറാട്ട് അണ്ണനാക്കിയത്. ഇവർക്ക് എന്ത് എത്തിക്സ് ഉണ്ട്. എനിക്ക് എത്രമാത്രം തെറികേട്ടു. എനിക്കെന്ത് ഗുണം കിട്ടി. ആരുടെ കൈയിൽ നിന്നും പൈസ വാങ്ങിയിട്ടില്ല.'- സന്തോഷ് പറഞ്ഞു.

MORE NEWS
'മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു', വിശദീകരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി
ഹിറ്റ് ജോഡി വീണ്ടും; 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന
''അപ്പുവിന്റെ അച്ഛനാണ് ഞാൻ''; കുടജാദ്രി യാത്രയിൽ പലരും സംസാരിച്ചതിന്റെ ഉത്തരം മോഹൻലാൽ നൽകി
'കഴിഞ്ഞ കുറച്ചുകാലമായി ഞാൻ കരയുകയാണ്, നിലനിൽക്കാൻ ആവശ്യമാണ്'; വികാരാധീനനായി ദിലീപ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.