ഇന്ദ്രൻസിന് അഭിനയിക്കാനറിയില്ലെന്ന് അയാൾക്കെങ്ങനെ വിലയിരുത്താൻ പറ്റും, മൂന്നരക്കോടി മുടക്കിയിട്ടാണ് സിനിമ ചെയ്തത്; 'ആറാട്ടണ്ണനെ' തല്ലിയിട്ടില്ലെന്ന് നിർമാതാവ്‌

Sat 03 Jun 2023 03:15 PM IST
santhosh

ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്സിനെതിരെ' നെഗറ്റീവ് റിവ്യൂ നൽകിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സന്തോഷ് വർക്കിയെ തങ്ങൾ മർദിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ചോദിക്കുക മാത്രമാണുണ്ടായതെന്നും നിർമാതാവ് സംഗീത് ധർമരാജൻ പ്രതികരിച്ചു.

'പത്ത് മിനിട്ടേ പുള്ളി സിനിമ കണ്ടിട്ടുള്ളൂ. രണ്ട് വർഷത്തെ കഷ്ടപ്പാടാ...വലിയ പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇതിനകത്തോട്ട് ഇറങ്ങുന്നത്. ഞങ്ങളുടെ ബ്രഹ്മാണ്ഡ സിനിമയല്ല, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നൊരു സിനിമ. അവകാശവാദങ്ങളൊന്നും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. പുള്ളി കാണാതെ വന്ന് ഇങ്ങനെയൊന്നും പറയരുത്.

പുള്ളിയുടെ വീഡിയോകൾ വന്നു. ഇതിലഭിനയിച്ച മൂന്ന് ചെറുപ്പക്കാർ അലവലാതികളാണെന്നും ഇന്ദ്രൻസിന് അഭിനയിക്കാനറിയില്ലെന്നും പുള്ളി പറയുന്നുണ്ട്. ഞാൻ ചോദിക്കട്ടെ, ഇന്ദ്രൻസിന് നാഷണൽ അവാർഡും സ്‌റ്റേറ്റ് അവാർഡുമൊക്കെ കൊടുത്ത ജൂറിയേക്കാൾ വലുതാണോ ഈയൊരു ആറാട്ടണ്ണന്റെ പ്ലേ.ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് അയാൾക്കെങ്ങനെ വിലയിരുത്താൻ പറ്റും. നമ്മുടെ നായകനെക്കുറിച്ചാണ് അവനിങ്ങനൊക്കെ പറയണത്.

മൂന്നര കോടി മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങൾ അത് ഇല്ലാതാകുമ്പോൾ എന്റെ ജീവിതം വച്ചാണ് നിങ്ങൾ കളിക്കുന്നതെന്ന് അയാളോടു പറഞ്ഞു. നഷ്ടം കേറി ഞാൻ ആത്മഹത്യ ചെയ്താൽ എന്റെ വീട്ടുകാരോട് നിങ്ങൾ സമാധാനം പറയുമോ എന്ന് ചോദിച്ചു. അല്ലാതെ ഞങ്ങൾ അയാളെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല.

കൊറോണ സമയത്തൊക്കെ പോയി കഷ്ടപ്പെട്ടുണ്ടാക്കിയതാ സിനിമ.ഞങ്ങളൊക്കെ പുതുതായി വരുന്നതാ. മുളയിലേ നുള്ളിക്കളയാൻ നോക്കുന്നു. ഇതൊക്കെ പ്ലാൻ ചെയ്തുള്ളയാളാണ്.'- അണിയറപ്രവർത്തകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

MORE NEWS
'ആ തോന്നൽ അദ്ദേഹത്തിനുണ്ടാകരുത്; തന്റെ സിനിമകൾ ഭർത്താവ് കാണുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല'
സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രാതിനിധ്യം; പുതിയ സംഘടനയുടെ പ്രവർത്തനം ഇങ്ങനെ
'ഇനി പെണ്ണിന്റെ വീട്ടുകാരുടെ പരിപാടി'; ദിയയ്ക്കും അശ്വിനുമൊപ്പം ചുവടുവച്ച് കൃഷ്ണകുമാറും ഭാര്യയും
വിവാഹ വാർഷികത്തിന് ജയംരവി ഗായികയുമായി ഗോവയിൽ? കറക്കം ഭാര്യയുടെ പേരിലുള്ള കാറിൽ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.