കൊവിഡ് പൂർണമായി ഒഴിഞ്ഞുപോയെന്നാണോ കരുതുന്നത്? ഐഎംഎ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

Thu 18 Apr 2024 10:56 AM IST
covid

കൊച്ചി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുന്നറിയിപ്പ് നൽകി. ഏപ്രിൽ രണ്ടാംവാരം നടത്തിയ പരിശോധനയിൽ ഏഴു ശതമാനം ടെസ്റ്റുകൾ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയിൽ വൈറസ് സജീവമാണെന്നാണ് റിപ്പോർട്ട്.

ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാവാൻ ആവർത്തിച്ചുള്ള രോഗബാധ കാരണമാകും. വീണ്ടും വരുന്നത് വൈറൽ രോഗങ്ങളുടെ പ്രത്യേകതയാണെങ്കിലും ചുരുങ്ങിയ ഇടവേള ആദ്യമാണെന്നും വിദഗ്ദ്ധ ഡോക്ടർമാർ വിലയിരുത്തി. ഡെങ്കിപ്പനിയും വ്യാപകമാണ്.മഴക്കാലത്ത് കൊതുകുകൾ പെരുകുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. വെള്ളക്കെട്ട് ഒഴിവാക്കണം.


ഐ.എം.എ കൊച്ചി സയന്റിഫിക് അഡ്വൈസർ ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, മുൻ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. മരിയ വർഗീസ്, ഡോ. എ. അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.

ഭക്ഷ്യവിഷബാധയ്ക്ക് എതിരെ മുൻകരുതൽ

ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ശുദ്ധജലം കരുതുകയും സുരക്ഷിത കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുകയും വേണം. പാചകത്തിനു മുമ്പും ആഹാരം കഴിക്കുംമുമ്പും ശൗചാലയത്തിൽ പോയി വന്നശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

വ്യായാമം പതിവാക്കാം


ഉപയോഗിക്കാതെ കിടക്കുന്ന സ്‌റ്റേഡിയം, കോളേജ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ സൗകര്യമൊരുക്കിയാൽ ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കാനാവും. കാൽനട യാത്രക്കാർക്ക് സുരക്ഷിത നടപ്പാതകളൊരുക്കണമെന്നും നിർദ്ദേശിച്ചു.

MORE NEWS
മേയര്‍ തടഞ്ഞ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് പൊലീസ്, മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ കൊണ്ടുപോയെന്ന് യദു
ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ പ്ലേറ്റിൽ മീൻകറി ഇല്ലാത്ത അവസ്ഥ വന്നാലോ: ഇങ്ങനെ പോയാൽ അധികം വൈകാതെ സംഭവിച്ചേക്കും
മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം, ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും
താപനില ഇനിയും ഉയരും, നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.