'അജിത് സർ ചെന്നെെ മുതൽ പൂനെ വരെ ബെെക്ക് റെെഡിന് വിളിച്ചു, ഞാൻ പോയില്ല'; ശരിയല്ലെന്ന് തോന്നിയെന്ന് ബാല

Thu 25 Apr 2024 05:00 PM IST

തമിഴ്‌ നടൻ അജിത് ചെന്നെെ മുതൽ പൂനെ വരെ ബെെക്ക് റെെഡിന് തന്നെ വിളിച്ചെന്ന് നടൻ ബാല. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തിയത്. 2014ൽ റിലീസ് ചെയ്ത 'വീരം' എന്ന സിനിയിൽ ബാലയും അജിതും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ചും ബാല വിശദീകരിച്ചു.

ajith

' 32 ലക്ഷം രൂപയുടെ ഒരു സൂപ്പർ ബെക്ക് വാങ്ങിയിട്ട് ആദ്യം ഷൂട്ടിംഗ് സെറ്റിൽ അജിത് സർ കൊണ്ട് വന്നിരുന്നു. അതിന് ശേഷം ഒരു ദിവസം അജിത് സാർ എന്നെ വിളിച്ചു. എനിക്ക് ഒരു ഐഡിയ ഉണ്ടെന്ന് പറഞ്ഞു. ഞാൻ അത് പറയാൻ പറഞ്ഞു. താൻ ഒരു ബെെക്ക് ശരിയാക്കാം എന്നിട്ട് നമ്മുക്ക് ചെന്നെെയിൽ നിന്ന് പൂനെ വരെ ബെെക്കിൽ പോകാം എന്നാണ് പറഞ്ഞത്. നിനക്ക് ഞാൻ ഒരു ബിഎംഡബ്യൂ ബെെക്കിന് പറഞ്ഞിട്ടുണ്ടെന്നും അജിത് സർ പറഞ്ഞു. ഞാൻ ഞെട്ടിപോയി.

ചെന്നെെയിൽ നിന്ന് പുനെ വരെ എങ്ങനെ ബെെക്ക് ഓടിച്ച് പോകും. വെെകിട്ട് അവിടെ എത്തുമെന്നും രാവിലെ ഷൂട്ടിംഗിന് പോകാമെന്നും പറഞ്ഞിരുന്നു. പക്ഷേ ഞാൻ പോയില്ല. ഞാൻ അതിൽ നിന്ന് പിൻമാറി. ഷൂട്ടിംഗ് സമയത്ത് അത് ശരിയല്ലെന്ന് എനിക്ക് തോന്നി. പക്ഷേ അദ്ദേഹം ഡൽഹിയിൽ നിന്ന് പൂനെ പോയി. അത് വേണ്ടയെന്ന് ഞങ്ങൾ പറഞ്ഞു പക്ഷേ കേട്ടില്ല. ഷൂട്ടിംഗ് സമയത്ത് ആയത് കൊണ്ടാണ് ഞാൻ പോകാതിരുന്നത്',​ ബാല പറഞ്ഞു.

MORE NEWS
വിജയ്‌യുടെ അവസാന ചിത്രം എച്ച് . വിനോദിനൊപ്പം
സിംഹക്കൂട്ടിൽ ചാക്കോച്ചൻ, രസകരം ഗർർർ...ടീസർ
കല്യാണം കഴിക്കട്ടെ ? തത്കാലം ഇങ്ങനെ മതിയെന്ന് സനുഷ
ടോക് സിക്; കരീന കപൂർ പിൻമാറി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.