കന്നട പഠിക്കാൻ കഷ്‌ടപ്പെടുന്ന വീഡിയോയുമായി നവ്യ; സംഗതി കലക്കിയെന്ന് ആരാധകർ

Fri 03 Dec 2021 10:34 AM IST
navya

കന്നടയിൽ ഒരുങ്ങുന്ന ദൃശ്യം 2ന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യാനായർ. ലൊക്കേഷനിലിരുന്നു നവ്യ കന്നട ഡയലോഗുകൾ കഷ്‌ടപ്പെട്ട് പഠിക്കുന്നതാണ് വീഡിയോയിലുള്ളത്.

'ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട്, ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ' എന്ന രസകരമായ കുറിപ്പും നവ്യ വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചു. കന്നടയിൽ ചിത്രത്തിന്റെ പേര് 'ദൃശ്യ 2' എന്നാണ്. ദൃശ്യം 2ൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് കന്നടയിൽ നവ്യ അവതരിപ്പിക്കുന്നത്. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ദൃശ്യ' യിലും അഭിനയിച്ചവർ തന്നെയാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. രവി ചന്ദ്രനാണ് മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭുവാണ് സിദ്ദിഖിന്റെ വേഷത്തിലെത്തുക.

ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെ എത്തും. ചിത്രം ഡിസംബർ 10നാണ് തീയേറ്ററുകളിലെത്തുന്നത്. മലയാളത്തിൽ നവ്യയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം ഒരുത്തീയാണ്. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

MORE NEWS
സ്റ്റൈലിഷ് ലുക്കിൽ ഷിക്കാഗോ നഗരത്തിൽ ചുറ്റിയടിച്ച് റിമി ടോമി
'അപർണയും ദീപക്കും തമ്മിലൊരു സ്‌പെല്ലിംഗ് മിസ്റ്റേക്ക്, അന്ന് ഞാനും ബേസിലും കൂടെയാണ് ഇത് പിടിച്ചത്'; വിനീത് ശ്രീനിവാസൻ
''ആദ്യം ബിഗ് ബോസ് എടുത്തുകളയേണ്ടത് മോഹൻലാലിനെ, എത്രയോ പ്രാവശ്യം പൊട്ടത്തരം വന്നുപറഞ്ഞു''; മുൻ മത്സരാർത്ഥി
ചെയ്‌ത 4500 പാട്ടുകളുടെയും അവകാശം ഇളയരാജയ‌്ക്കാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ കോടതി ഒന്നേ ചോദിച്ചുള്ളൂ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.