വാഹന രജിസ്ട്രേഷൻ പുതുക്കൽ: നിരക്ക് കുത്തനേ കൂടും

Fri 25 Mar 2022 02:35 AM IST

vehichle-registration

പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ

തിരുവനന്തപുരം : വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ എന്നിവയുടെ നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ കുത്തനേ കൂടും. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

പതിനഞ്ചുവർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600ൽനിന്ന് 5000 ആയി ഉയരും.ഓട്ടോറിക്ഷയ്ക്ക് 600 രൂപയിൽ നിന്നും 2,500 രൂപയാകും.

ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷൻ പുതുക്കലിന് 5,000 രൂപയായിരുന്നത് 40,000 രൂപയാകും. മറ്റ് വാഹനങ്ങളുടേത് 3,000ത്തിൽ നിന്നും ആറായിരമാകും. ഫിറ്റ്ന്സ് പുതുക്കിയില്ലെങ്കിൽ ദിവസം 50 രൂപ എന്ന നിരക്കിൽ പിഴ ഈടാക്കും. രജിസ്ട്രേഷൻ പുതുക്കൽ വൈകിയാൽ മൂന്നു മാസം വരെ 100 രൂപ, ആറുമാസം വരെ 200, അതിനു ശേഷം 300 എന്നിങ്ങനെയാണ് പിഴ.

ഫിറ്റ്ന്സ് പുതുക്കാൻ

വാഹനം നിലവിലെ നിരക്ക് പുതിയത്

ഇരുചക്രം (മാന്വൽ) - 400 - 1400

ഇരുചക്രം(ഓട്ടോമാറ്റിക്)-600- 1500

ഓട്ടോ (മാന്വൽ)- 400- 4300

ഓട്ടോ (ഓട്ടോമാറ്റിക്) - 800 - 4500

എൽ.എം.വി (കാറുൾപ്പെടെ) - 600- 8.300

എൽ.എം.വി (ഓട്ടോമാറ്റിക്)-800- 8,500

എം.എം.വി (മാന്വൽ)- 800- 10,800

എം.എം.വി (ഓട്ടോമാറ്റിക്)- 1200-11,300

എച്ച്. എം.വി (മാന്വൽ)- 800- 13,500

എച്ച്. എം.വി (ഓട്ടോമാറ്റിക്)- 1200 - 14,000

MORE NEWS
വോട്ട് ചെയ്യാൻ പോകുന്നതിനിടെ മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു; സംഭവം കോഴിക്കോട്
പതിവുതെറ്റിക്കാതെ മമ്മൂട്ടിയും എത്തി, താരമെത്തിയത് ടർബോ ലുക്കിൽ കൂളിംഗ് ഗ്ലാസ് ധരിച്ച്
സുരേഷ് ഗോപിയോ മുകേഷോ കൃഷ്ണകുമാറോ? ആസിഫ് അലിയുടെ മറുപടി ഒന്നുമാത്രം, കുഞ്ചാക്കോ പറയുന്ന ട്രെൻഡ് മറ്റൊന്ന്
ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടറിലിടിച്ചു, വോട്ട്‌ ചെയ്യാൻ പോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.