SignIn
Kerala Kaumudi Online
Sunday, 24 May 2026 4.35 PM IST

ഒപ്പം താമസിച്ച ഇസ്രയേൽ സ്വദേശിനിയെ കഴുത്തറുത്തു കൊന്ന ശേഷം 75കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം കൊല്ലത്ത്

death

കൊല്ലം: ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശി രാധ എന്ന് വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. കൊല്ലം പുന്തലത്താഴം ഡീസന്റ് ജംഗ്ഷന് സമീപം കോടാലിമുക്കിലാണ് സംഭവം. സ്വത്വയുടെ സുഹൃ‍ത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് (75) സ്വത്വയെ ആക്രമിച്ചത്.

ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃഷ്ണചന്ദ്രനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെെകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡിൽ യോഗ അദ്ധ്യാപകനായിരുന്നു കൃഷ്ണചന്ദ്രൻ.

കൃഷ്ണചന്ദ്രൻ ഒരു വർഷം മുൻപാണ് കൊട്ടിയത്ത് എത്തിയത്. ആയുർവേദ ചികിത്സക്കായി എത്തിയതെന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത് ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ ബന്ധു വെെകിട്ട് എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ സ്വത്വയെ കാണുന്നത്. അതേ കട്ടിലിൽ കൃഷ്ണചന്ദ്രനും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DEATH, MURDERED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY