
ചേർത്തല:പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്. വിചാരണ വേളയിൽ ഒന്നാം പ്രതി മരിച്ച കേസിൽ രണ്ടാം പ്രതി പൂച്ചാക്കൽ ഉളവെയ്പ് സ്വദേശി മധുവിനെയാണ് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്) പി.എ.ആമിനക്കുട്ടി വെറുതെവിട്ടത്. 2016ൽ പൂച്ചാക്കൽ കള്ളുഷാപ്പിന് സമീപം ബഹളമുണ്ടാക്കിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് തടയുകയും തുടർന്ന് പൊലീസിനെ ആക്രമിച്ചെന്നായിരുന്നു കേസ്.വിചാരണ വേളയിൽ ഒന്നാംപ്രതി ജാൻസൺ മരിച്ചിരുന്നു. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ.പി.എസ്.സുരരാജ്,ബാലസുബ്രഹ്മണ്യൻ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |