ലോട്ടറി വില്പനക്കാരിയുടെ കട സാമൂഹ്യവിരുദ്ധർ തകർത്തു

Monday 25 May 2026 12:44 AM IST

കൂത്താട്ടുകുളം: ഒലിയപ്പുറം റോഡിലെ ഇടയാർ ജംഗ്ഷനിൽ ലോട്ടറി വില്പനക്കാരി എരപ്പാംകുഴി സ്വദേശി ദീപ്തിയുടെ കട സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. കഴിഞ്ഞ രാത്രിയിലുണ്ടായ ആക്രമണത്തിൽ ലോട്ടറി സൂക്ഷിച്ചിരുന്ന ഗ്ലാസ് തട്ട് പൂർണമായും തകർന്നു. കഴിഞ്ഞ 12 വർഷമായി ലോട്ടറി വില്പനയിലൂടെ ഉപജീവനം നടത്തുന്ന ദീപ്തിയുടെ ഏക വരുമാനമാർഗമാണിത്. ഒന്നര വർഷമായി ഇടയാർ ജംഗ്ഷനിലാണ് ലോട്ടറി വില്പന. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലും നഗരസഭയിലും ദീപ്തി പരാതി നൽകി. സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതിനാൽ രാത്രിയിൽ ഇവിടെ തമ്പടിച്ചവരാകാം അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ, കൗൺസിലർ പി.സി. ഭാസ്കരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.