യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ; 2025ൽ മാത്രം നാടുകടത്തിയത് 2400 ലധികം ഇന്ത്യക്കാരെ
Sunday 24 May 2026 5:56 PM IST
ലോസാഞ്ചലസ്: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്ത്യൻ പൗരനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തു. പർമീന്ദർപാൽ സിംഗ് (26) എന്നയാളാണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ലോസാഞ്ചലസിൽ വച്ചാണ് അറസ്റ്റ് നടന്നതെന്ന് ഐസിഇ അറിയിച്ചു.
വാഹന മോഷണം, വൻകിട കവർച്ചകൾ, അതിക്രമിച്ച് കടക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ഐസിഇ കസ്റ്റഡിയിലുള്ള ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ മാത്രം 2,417 ഇന്ത്യൻ പൗരന്മാരെയാണ് യുഎസിൽ നിന്ന് നാടുകടത്തുകയോ തിരിച്ചയക്കുകയോ ചെയ്തതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.