SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.28 AM IST

ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് അശ്ലീല കമന്റ്,​ ചുട്ട മറുപടി നൽകി ആര്യ

READ ENGLISH VERSION
kk

മിനിസ്ക്രീനിലൂടെ അരങ്ങേറി ബിഗ് സ്ക്രീനിലെത്തി ശ്രദ്ധേയയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അവതാരകയായും താരം തിളങ്ങി. ബിഗ് ബോസ് സീസൺ 2വിലെ മത്സരാർ‌ത്ഥിയായും ആര്യ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ രസകരമായ സംഭവങ്ങളും ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നിരന്തരം സൈബർ ആക്രമണങ്ങൾക്കും ആര്യ ഇരയായിട്ടുണ്ട്.

ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് കരയുള്ള കസവു സാരിയിൽ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക്‌ലെസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. നിരവധി പേർ ചിത്രങ്ങളെ അഭിനന്ദിച്ചെങ്കിലും അശ്ലീല കമന്റുമായി രംഗത്തുവന്നവരും ഉണ്ടായിരുന്നു. ആ ബ്ലൗസ് തിരിച്ചിട്ടിരുന്നെങ്കിൽ നന്നായിരുന്നു എന്നുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. എന്നാൽ താരം ഈ കമന്റുകൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒട്ടും മടിക്കേണ്ട,​ താൻ ധൈര്യമായി ഇട്ടു നടന്നോളൂ. ആരും നിങ്ങളെ ജഡ്‌ജ് ചെയ്യില്ല. അത് നിങ്ങളുടെ

ചോയിസാണ് എന്നാണ് ആര്യ മറുപടി നൽകിയത്.

A post shared by Arya Babu (@arya.badai)

മറ്റൊരാൾ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്. ഇതിനും ആര്യ മറുപടി നൽകി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുകളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടെയും നിങ്ങളുടെ കാഴ്‌ചപ്പാടിനെയും ആശ്രയിച്ചിരിക്കും,​ ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി.

A post shared by Arya Babu (@arya.badai)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARYA, ARYA PHOTOSHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY