
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഹാൽ ഏപ്രിൽ 24ന് ലോകവ്യാപകമായി റിലീസ് ചെയ്യും. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകി കംപ്ളീറ്റ് കളർഫുൾ എന്റർടെയ്നറായിരിക്കും. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു എന്നിവരാണ് മറ്റു താരങ്ങൾ.
നിഷാദ് കോയ രചന നിർവഹിക്കുന്നു. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ളം ആദ്യമായി ഒരു മലയാള ചിത്രത്തിന് വേണ്ടി പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രഹണം രവി ചന്ദ്രൻ, സംഗീതം നന്ദഗോപാൽ വി. ഗാനരചന വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ. ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |