SignIn
Kerala Kaumudi Online
Sunday, 24 May 2026 10.46 PM IST

തെറ്റ് സംഭവിച്ചു; വിവാഹ മോചനത്തെപ്പറ്റി തുറന്നുപറഞ്ഞ് വിജയ് യേശുദാസ്‌

vijay-yesudas

വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ്. ദർശനയാണ് വിജയ്‌യുടെ മുൻ ഭാര്യ. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയ് യേശുദാസ്. മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്നെയും ദർശനയേയും സംബന്ധിച്ച് നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ മാതാപിതാക്കൾ ഇക്കാര്യം മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷയില്ല. അവർക്ക് ഇത് വേദനാജനകമായ അവസ്ഥയാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇക്കാര്യങ്ങൾ മൂടിവയ്ക്കാൻ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം.

മക്കൾക്ക് പ്രത്യേകിച്ച് മകൾക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവൾക്ക് പക്വതയുണ്ട്. അവൾ എന്നെയും ദർശനയേയും പിന്തുണയ്ക്കുന്നുണ്ട്. മകൾക്ക് ഇപ്പോൾ പതിനഞ്ചും മകൾക്ക് ഒൻപതും വയസാണ്. മകന് കാര്യങ്ങൾ മനസിലായി വരുന്നതേയുള്ളൂ. എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്.

അതുകൊണ്ട് അവനോട് ഇക്കാര്യം പറയുന്നത് എളുപ്പമല്ല. നമ്മളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞുകൊണ്ട് നടക്കേണ്ടെന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ അതിലൊരു അർത്ഥവുമില്ല.'- വിജയ് യേശുദാസ് വ്യക്തമാക്കി.

2007ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ദർശനയുമായി വേർപിരിഞ്ഞതിനെപ്പറ്റി അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് നടി ദിവ്യ പിള്ളയുമായി വിജയ് യേശുദാസ് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY YESUDAS, DARSHANA, DIVORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY