അനിൽകുമാറിന് നെഹ്‌റു പീസ് ഫൗണ്ടേഷൻ അവാർഡ്

Monday 25 May 2026 12:00 AM IST

തിരുവനന്തപുരം: നെഹ്‌റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു അവാർഡിന് എൽ.ഐ.സി ഫിനാൻഷ്യൽ ഇൻഷ്വറൻസ് അഡ്വൈസർ അനിൽകുമാർ അർഹനായി. 27ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന 62-മത് നെഹ്‌റു അനുസ്മരണ ചടങ്ങിൽ മന്ത്രി സി.പി.ജോൺ അവാർഡ് നൽകും. ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണക്കാട് സുരേഷ്, പി.ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കരുംകുളം രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.