SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.06 AM IST

നേതൃമാറ്റം ഒഴിവാക്കി സി.പി.എം റിപ്പോർട്ട്

1

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരായ വ്യക്തിപരമായ പരാമർശങ്ങളും ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയിലെ രൂക്ഷ വിമർശനങ്ങളെ തുടർന്ന് ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്താമെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ ഉറപ്പു നൽകി.

ഏരിയാതലം വരെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.

സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുതിരെ രൂക്ഷമായ വിമർശനങ്ങൾ ഈ യോഗങ്ങളിൽ ഉയർന്നിരുന്നു. പിണറായിയുടെ ശൈലിയും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉപയോഗിച്ച ചില പ്രയോഗങ്ങളും തിരിച്ചടിയായി. പാർട്ടിയുടെ നയങ്ങളും നിലപാടും ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ സെക്രട്ടറി പരാജയപ്പെട്ടു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതു ശരിയല്ലെന്നും വിമർശനമുയർന്നു. പരാജയം ഏതെങ്കിലും വ്യക്തികളുടെ കുഴപ്പം കൊണ്ടല്ലെന്നും, കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമാണ് റിപ്പോർട്ടിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA