SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.08 PM IST

ഇഡി റെയ്ഡിൽ ഡൽഹിയിലും സിപിഎം പ്രതിഷേധം; എംഎ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ma-baby

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും പ്രതിഷേധം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ബിജു കൃഷ്ണൻ, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പ്രതിഷേധ മാർച്ച് ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേയ്ക്ക് പിടിച്ചുകയറ്റുകയുമായിരുന്നു.

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിലടക്കം 12 ഇടങ്ങളിൽ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി.

റെയ്ഡ് അവസാനിപ്പിച്ച് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചു. വാഹനത്തിന്റെ ചില്ലിന് നേരെ ഇഷ്ടിക അടക്കം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MABABY, CPM, PINARAYI VIJAYAN, MASAPADI CASE, VEENA VIJAYAN, ENFORCEMENT DIRECTORATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA