SignIn
Kerala Kaumudi Online
Tuesday, 09 June 2026 11.41 AM IST

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

READ ENGLISH VERSION
ramdan

തിരുവനന്തപുരം: ഒരു മാസത്തെ നോമ്പ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറ കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറ ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി പി സുഹെെബ് മൗലവി എന്നിവർ അറിയിച്ചു. ചെറിയ പെരുന്നാളായതിനാല്‍ നാളെ പള്ളികളില്‍ വിപുലമായ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EID AL FITR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA