SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.21 PM IST

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

READ ENGLISH VERSION

mani-

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് തുടങ്ങിയ ബാനറുകളിൽ അറുപത്തിരണ്ടോളം സിനിമകൾ നിർമിച്ചു. 1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിർമാണ സംരംഭം. അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ ദിവസം, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, മുത്തോടു മുത്ത്, എന്റേ കാളിത്തോഷൻ, ആനക്കൊരുമ്മ, പച്ചവെളിച്ചം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, LATEST NEWS IN MALAYALAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA