ഗുരുധർമ്മ പ്രചരണസഭ സ്ഥാപകദിനം ആചരിച്ചു

Monday 25 May 2026 1:55 AM IST

ശിവഗിരി: ഗുരുധർമ്മ പ്രചരണസഭയുടെ സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശിവഗിരിയിലെ സഭാ ആസ്ഥാനത്ത് പതാക ഉയർത്തി. സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , സ്വാമി സുകൃതാനന്ദ, സഭ വൈസ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, സഭ കൊല്ലം ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ, സെക്രട്ടറി എസ്.ഷാജികുമാർ, മാതൃസഭ സെക്രട്ടറി ജി.ആർ. ശ്രീജ, കൊല്ലം ടി .എസ് ലതിക തുടങ്ങിയവർ പങ്കെടുത്തു