മംഗലം ഗോപിനാഥ് നിര്യാതനായി
Sunday 24 May 2026 11:41 PM IST
മഞ്ചേരി: മുൻ എ.ഐ.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മംഗലം ഗോപിനാഥ് (88) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു മഞ്ചേരി ശാന്തിഗ്രാമിലെ ദ്വാരക വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വേട്ടേക്കോട് എൻ.എസ്എ.സ് ശ്മശാനത്തിൽ സംസ്‌കാരം നടക്കും. 1972 മുതൽ ഡി.സി.സി ജനറൽ സെക്രട്ടറി, 1982 മുതൽ 1997 വരെ ഡി.സി.സി പ്രസിഡന്റ്, 1992 മുതൽ 1997 വരെ എ.ഐ.സി.സി അംഗം 1992 മുതൽ 2004 വരെ കെ.പി.സി.സി അംഗവുമായിരുന്നു. അൽ അമീൻ, മലബാർ ടുഡേ എന്നിവയുടെ പത്രാധിപരായി. മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ച് പുസ്തകവും എഴുതി. ഭാര്യ: രുഗ്മിണി ( റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: സുരേഷ്‌കുമാർ ( ടാക്സ് പ്രാക്ടിഷണർ മഞ്ചേരി), സുനന്ദദേവി ( പൊന്നാനി ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപിക). മരുമകൻ : കൃഷ്ണകുമാർ.