വിമർശിച്ച് ബംഗാൾ സി.പി.എം

Monday 25 May 2026 12:22 AM IST

ന്യൂഡൽഹി: ബി.ജെ.പിയെപ്പോലെ രാഷ്‌ട്രീയ കൂറുള്ള ഉദ്യോഗസ്ഥർ ആവശ്യമായതിനാലാണ് കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ സെക്രട്ടറിയായി നിയമിച്ചതെന്ന് പശ്ചിമബംഗാൾ സി.പി.എം സെക്രട്ടറി മുഹമ്മദ് സലീം. ബംഗാളിൽ ബി.ജെ.പി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിലെ ധാർമ്മികത ചോദ്യം ചെയ്യാൻ കോൺഗ്രസിന് അവകാമില്ലാതായി. രാഷ്‌ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ വളർത്തുന്നതിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും രീതി സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.