'കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കണം'

Sunday 24 May 2026 11:45 PM IST

തൃശൂർ: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന് പെൻഷണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിൽ ആവശ്യം. തൃശൂരിൽ നടന്ന സമ്മേളനം മുൻ മന്ത്രി കെ.രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എ.പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. പി.മുരളീധരൻപിള്ള അദ്ധ്യക്ഷനായി. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ട്രഷറർ പി.എ.ജോജോ, സി.ജി.പി.എ ജനറൽ സെക്രട്ടറി ടി.എൻ.വെങ്കിടേശ്വരൻ, മുഹമ്മദ് അഷറഫ്, എ.കെ.ശ്രീകുമാർ, വി.വി.അച്യുതൻ, ഐ സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.മുരളീധരൻപിള്ള (പ്രസിഡന്റ്), അഡ്വ. പി.എ.മുഹമ്മദ് അഷറഫ് (ജനറൽ സെക്രട്ടറി), എ.കെ.ശ്രീകുമാർ (ട്രഷറർ).