
കോഴിക്കോട്: ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ച് മെഡി.കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതി. ഒരാൾ ആശുപത്രി വിട്ടെന്നും രണ്ടാമത്തെയാളെ വാർഡിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ടര, മൂന്ന് വയസുള്ള കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം അണുബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങളുണ്ടായതോടെ ഇരുവരേയും പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടികളെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് അണുബാധ കൂടുതൽ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. നേരത്തേ രോഗം ബാധിച്ച് ഇവിടെ ഒരു കുട്ടി മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |