SignIn
Kerala Kaumudi Online
Monday, 25 May 2026 4.00 AM IST

ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ഗുരുദേവ പ്രതിഷ്ഠാ വാർഷികം

sana

വാഷിംഗ്ടൺ:ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ വാർഷികവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും വിപുലമായ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.അദ്വൈതിയായ മഹാഗുരുവിന്റെ വിശ്വമാനവിക ദർശനം ലോകത്തിന്റെ പ്രത്യാശയാണെന്ന് സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ആശ്രമം പ്രസിഡന്റ് ഡോ. ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ ഗുരുധർമ്മ പ്രചരണത്തിനായി ആശ്രമം വിഭാവനം ചെയ്ത വിവിധ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു

കാലഘട്ടത്തിന്റെ ഗുരു, ഉദ്ബോധനവും ദർശനവും എന്ന വിഷയത്തെ ആസ്പദമാക്കി ഭൗതിക ശാസ്ത്രജ്ഞൻ ഡോ. കൃഷ്ണകുമാർ പ്രബന്ധം അവതരിപ്പിച്ചു .ഗുരുദേവ സന്യാസ പരമ്പരയിലേക്ക് എത്തിയ അമേരിക്കൻ വംശജരായ സ്വാമി ബ്രഹ്‌മാനന്ദ, സ്വാമിനി ചിന്മയിദേവി എന്നിവർ സന്യാസ ജീവിതത്തിലെ അനുഭവങ്ങൾ വിശദീകരിച്ചു. ആശ്രമത്തിന്റെ സ്മരണിക പ്രകാശനവും നടന്നു.

ഡോ.അജയ് (ന്യജഴ്‌സി), ഡോ.മീന,ഡോ. ജയപ്രകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.പ്രസന്നന്ന ബാബു,സംഗീത് കുമാർ, ബോസ്റ്റാൻ, ശ്രീനിവാസൻ ശ്രീധരൻ , ഫിലാഡെൽഫിയ എസ്.എൻ.എ സെക്രട്ടറി അനുരേഖ, രത്നമ്മ ഗോപിനാഥൻ, കാർത്യായനി സുരേന്ദ്രൻ ,മധുരം ശിവരാജൻ, ശ്രീനീ പൊന്നച്ചൻ, സാജൻ നടരാജൻ ,സരിത അനിൽ ,അനിത ശ്രീനി , ദീപ്തി സാജൻ, സജികുമാർ എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽ കുമാർ നന്ദിയും പറഞ്ഞു. ശാന്തി ഹവനം, മഹാഗുരുപൂജ, കലാശാഭിഷേകം, സെമിനാർ, ഭജൻസ്, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആശ്രമ ബന്ധുക്കളും പങ്കു ചേർന്നു .

ഫോട്ടോ: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ വാർഷികത്തിൽ ആശ്രമത്തിന്റെ സ്മരണിക പ്രകാശനംസ്വാമി ഗുരുപ്രസാദ് , സ്വാമി ബ്രഹ്‌മാനന്ദ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA