SignIn
Kerala Kaumudi Online
Monday, 25 May 2026 12.40 AM IST

വിവാഹിതനായ ആൺസുഹൃത്തിനെ കണ്ടു മടങ്ങുമ്പോൾ യുവതി വിഷം കഴിച്ചു; പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

woman

കിളിമാനൂർ:വിഷംകഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പൊലീസുകാർ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചു. . ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയിൽ എവിടെയോ വച്ച് വിഷം കഴിച്ചു.

കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ തല കറക്കം ഉണ്ടായി .ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.വെള്ളറട സ്വദേശിനിയായ യുവതി അഞ്ചൽ സ്വദേശിയായ ആൺ സുഹൃത്തിനെ ഹോസ്പിറ്റലിൽ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. ആൺ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാൾ വിവാഹിതനാണത്രെ.

പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ബാഗിൽ നിന്ന് ശീതളപാനിയത്തിൽ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXTRAMARITALAFFAIR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA