SignIn
Kerala Kaumudi Online
Sunday, 24 May 2026 11.39 AM IST

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വയോധികയ്‌ക്ക് ദാരുണാന്ത്യം

accident

പത്തനംതിട്ട: ടിപ്പർ ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വയോധികയ്‌ക്ക് ദാരുണാന്ത്യം. പത്തനംതിട്ട പറക്കോട് പീഠികയിൽ മറിയം ബീവി (65) ആണ് മരിച്ചത്. ഞായറാഴ്‌ച പുലർച്ചെ 3.30 നായിരുന്നു അപകടം.

പത്തനാപുറം ഇളമണ്ണൂർ ഭാഗത്തുനിന്നും മെറ്റലുമായി എത്തിയ ടോറസ് ലോറിയാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. വർഷങ്ങളായി കടമുറിയോട് ചേർന്ന വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു മറിയം ബീവി. വീടിന്റെ ഭിത്തി മറിയം ബീവിയുടെ ശരീരത്തിലേക്ക് ഇടിഞ്ഞുവീണ നിലയിലായിരുന്നു.

അടൂരിൽനിന്നും ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മറിയം ബീവിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA