SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.10 AM IST

പെൻഷൻ ഭവൻ ഉദ്ഘാടനം

ks

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് പെൻഷൻ ഭവൻ റെയ്ബാൻ കോംപ്ലക്സിൽ (ജോസ് ആലുക്കാസ് ജംഗ്ഷൻ) സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ പ്രശ്നങ്ങൾ ഗതാഗത മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതായും അടിയന്തരമായി പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് തന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.അലികുഞ്ഞ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എ.കെ.ശ്രീകുമാർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.എസ്.മുല്ലശ്ശേരി, ജില്ലാസെക്രട്ടറി എ.പി.ജയപ്രകാശ്, ബേബി പാറക്കാടൻ, വി.രാധാകൃഷ്ണൻ, എം.എബ്രഹാം, കെ.ശശി, രാധാകൃഷ്ണപിള്ള ഹരിപ്പാട്, ജി.തങ്കമണി, ബാലചന്ദ്രൻ ആചാരി എന്നിവർ സംസാരിച്ചു. ജില്ലാകമ്മിറ്റി ഓഫീസിനോട് ചേർന്ന് ആലപ്പുഴ യൂണിറ്റ് കമ്മിറ്റി ഓഫീസും പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL