SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.10 AM IST

നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ

sv

ആലപ്പുഴ: ആലപ്പി മുൻസിപ്പൽ ലേബർ യൂണിയന്റെ (സി.ഐ.ടി.യു)​ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭയിലെ കണ്ടിജന്റ് തൊഴിലാളികളുടെ അടിയന്തര അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻസിപ്പൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ശുചീകരണ വിഭാഗത്തിലേക്ക് എംപ്ലോയ്മെന്റ് മുഖേന തിരഞ്ഞെടുക്കപ്പെട്ട 42 തൊഴിലാളികളെ നിയമിക്കുക, ലീവ്സറണ്ടർ, ഷൂസ്, ഗ്ലൗസ്,​ യൂണിഫോം, തയ്യൽക്കൂലി എന്നിവ വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം സി.പി.എം ആലപ്പുഴ ഏരിയാ സെക്രട്ടറി അജയ സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ലക്ഷമണൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി എൻ.എസ്.റോബർട്ട് , സി.ഐ.ടി.യു നേതാക്കളായ പി.പി.പവനൻ, കെ.ജെ.പ്രവീൺ, ഡി.വിൻസന്റ്, വി.എസ്.ശിവ കുട്ടൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL