മന്ത്രി മോൻസ് ജോസഫിന് വിസാറ്റ് ഗ്രൂപ്പിന്റെ ആദരം
Sunday 24 May 2026 3:26 AM IST
ഇലഞ്ഞി: പുതിയ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റ മോൻസ് ജോസഫിനെ ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ ആദരിച്ചു. മന്ത്രിയുടെ വസതിയിൽ നേരിട്ടെത്തിയാണ് കോളേജ് അധികൃതർ അദ്ദേഹത്തിന് ആദരവ് നൽകിയത്.
വിസാറ്റ് പി.ആർ.ഒ ഷാജി ആറ്റുപുറം, ഓപ്പറേഷൻസ് മാനേജർ ഫാ. മോഹൻ ജോസഫ്, അഡ്മിഷൻ ഓഫീസർ ജോർജുകുട്ടി ഉലഹന്നാൻ എന്നിവർ ചേർന്നാണ് മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്. വിസാറ്റ് എൻജിനീയറിംഗ് കോളജിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകി വരുന്ന സഹായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വിസാറ്റ് ഗ്രൂപ്പിന്റെ നന്ദിയും പ്രതിനിധികൾ മന്ത്രിയെ നേരിട്ടറിയിച്ചു.